മലപ്പുറം: പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ബോട്ടില്‍ ഇടിച്ച കപ്പല്‍ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗര്‍ എന്ന കപ്പല്‍ ആണ് കസ്റ്റഡിയിലെടുത്തത്.
ഈ കപ്പല്‍ ഫോര്‍ട്ട് കൊച്ചി തീരത്ത് എത്തിക്കും. തീരദേശ പൊലീസിന്റെതാണ് നടപടി.കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസ്.
കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടര്‍ന്ന് ആറ് തൊഴിലാളികള്‍ കടലില്‍ പെട്ടിരുന്നു. ഇവരില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹം നാവിക സേനയും തീരസംരക്ഷണ സേനയും നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
പൊന്നാനിയില്‍ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് ചാവക്കാട് മുനമ്പില്‍ നിന്നും 32 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: