ഒന്നാം സീസണില്‍ വിന്നര്‍ ആയ സാബു മോനും നടി ശ്വേത മേനോനും ഈ സീസണിലെ ബിഗ് ബോസിലേക്ക് വന്നിരുന്നു. ഇരുവരും ബിഗ് ബോസിന്റെ അതിഥികള്‍ ആയിട്ടാണ് പങ്കെടുത്തത്. അതുവരെ വഴക്കും ബഹളവും ഉണ്ടായിരുന്ന വീട് തമാശകള്‍ കൊണ്ട് നിറഞ്ഞത് താരങ്ങള്‍ വന്നതിനു ശേഷമാണ്.
എന്നാല്‍ വീടിനകത്ത് വെച്ച് കാര്യമായി ഒന്നും പറയാതെ പുറത്തിറങ്ങിയതിനു ശേഷം ഇതിനെ പറ്റി പ്രതികരിച്ച സാബുമോനെതിരെ പറയുകയാണ് ചിലര്‍. അവതാരകനായ മോഹന്‍ലാല്‍ വന്ന എപ്പിസോഡിലാണ് സാബുമോന് മത്സരാര്‍ഥികള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.
ഇതൊക്കെ അകത്ത് നിന്ന് പറയാന്‍ ധൈര്യം ഇല്ലായിരുന്നോ എന്നാണ് വിമര്‍ശകരുടെ ചോദ്യങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന. സാബുവിന്റെയും ശ്വേതയുടെയും കൂടെ ഒന്നാം സീസണില്‍ മത്സരിച്ച ആളാണ് ദിയ. പുറത്ത് നിന്ന് കിട്ടിയ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് സാബുവും ശ്വേതയും അകത്തേക്ക് പോയതെന്നാണ് ദിയ പറയുന്നത്.
‘ബിഗ് ബോസ് സീസണ് ഒന്നിലെ വിന്നര്‍ സാബു മോനും കണ്ടസ്റ്റന്റ് ശ്വേത മേനോനും ഗസ്റ്റ് ആയി അകത്ത് പോയിരുന്നു. പുറത്ത് നിന്ന് കൊടുത്ത ഇന്‍സ്ട്രക്ഷന്‍സ് പ്രകാരം നിലവിലുള്ള കണ്ടസ്റ്റന്‍സുകളെ ബൂസ്റ്റ് ചെയ്യുക കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഊര്‍ജം നല്‍കുക എന്നതായിരുന്നു. അവര്‍ രണ്ട് പേരും അത് കൃത്യമായി ചെയ്തു.
അവിടെ അവര്‍ക്ക് പ്രതികരിക്കാനോ ഗെമിലുള്ള അപാകതകളെ തുറന്ന് കാണിക്കാനോ ചലഞ്ചോ കൊടുത്തിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ അവരെ ഏല്‍പ്പിച്ച പണി കൃത്യമായി ചെയ്ത് പുറത്ത് വന്നു.
പിന്നീട് ഇന്നലത്തെ എപ്പിസോഡിലാണ് അവരുടെ അഭിപ്രായം ലാലേട്ടന് ചോദിക്കുന്നത്. സാബുമോനല്ലേ ആള് വച്ചിരിക്കോ.. കൃത്യമായി മറുപടി പറയാനുള്ള സ്വതന്ത്ര്യം കിട്ടിയതും പ്രതികരിക്കാതെ പോയ എല്ലാം പ്രതികരിച്ചു. എല്ലാത്തിനെയും വലിച്ചു കീറി. ഇപ്പൊ ആരൊക്കെയോ പറയുന്നു ധൈര്യമുണ്ടായിരുന്നെങ്കില്‍ അകത്തു ചെന്നപ്പോ ഈ ആര്‍ജവം കാണിക്കണമായിരുന്നു. ഡബിള്‍ സ്റ്റാന്‍ഡ് എന്നൊക്കെ..
എന്താണ് ഗെയിം എന്ന് മനസിലാക്കാന്‍ പോലുമുള്ള വിവേകം ചില കണ്ണ് മഞ്ഞളിച്ച ആര്‍മികള്‍ക്ക് സാധിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് അവസ്ഥ എന്നൊക്കെ പറയേണ്ടി വരുന്നത്.. കഷ്ടം.. എന്നും പറഞ്ഞാണ് ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: