തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഒരു രാജ്യസഭാ സീറ്റ് സി പി ഐക്ക് അവകാശപ്പെട്ടതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് സിപിഐക്ക് തന്നെ ലഭിക്കണം.
ഈ വിഷയത്തില്‍ പറയേണ്ട സമയത്ത് പറയേണ്ട കാര്യം പറയേണ്ട സ്ഥലത്ത് പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാല്‍ സീറ്റ് സംബന്ധിച്ച് വിവാദത്തിനും ബഹളം വയ്ക്കാനും തങ്ങളില്ല. ഓരോന്ന് പറഞ്ഞ് തര്‍ക്കം ഉണ്ടാക്കാന്‍ സിപിഐക്ക് താത്പര്യമില്ല.
സീറ്റ് സംബന്ധിച്ച കാര്യം പറയാനുള്ള സ്ഥലം ഇടതുമുന്നണി യോഗമാണ്. അതാണ് ഇടതുമുന്നണിയുടെ സംസ്കാരം. ഇടതുമുന്നണിക്കകത്ത് ഒരു രീതിയുണ്ട്. രാഷ്ട്രീയ സഖ്യമാണ് ഇടതുമുന്നണി എന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: