തൈറോയിഡ് പ്രശ്നങ്ങള്‍ മൂലം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ എണ്ണം സമൂഹത്തില്‍ നിരവധിയാണ്.അയഡിന്റെ കുറവ് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
തൈറോയിഡ് അസുഖബാധിതര്‍ക്ക് ശരീരത്തിന് ഊര്‍ജ്വസലത ഇല്ലാതിരിക്കുകയും ശരീര പ്രവര്‍ത്തനങ്ങളില്‍ മന്ദത ബാധിക്കുകയും ചെയ്യും. എന്നാല്‍ അയഡിന്റെ അളവ് ശരീരത്തില്‍ സന്തുലിതമായി നിലനിര്‍ത്തുന്നതിനും തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനും ആയുര്‍വേദത്തില്‍ മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണമെന്ന് നോക്കാം.
അയോഡൈസ്ഡ് ഉപ്പ് : അയഡിന്‍ സ്ഥിരമായി കഴിക്കുന്നത് ഉറപ്പാക്കാന്‍ ആഹാരം പാകം ചെയ്യുന്നതിന് സാധാരണ ഉപ്പിന് പകരം അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക. ഇത് അയഡിന്റെ കുറവ് തടയുന്നതിനും തൈറോയ്ഡ് പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എളുപ്പവും ഫലപ്രദവുമായ മാര്‍ഗമാണ്.
അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക: അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങളായ കടല്‍ വിഭവങ്ങള്‍, കടല്‍പ്പായല്‍, പാലുല്‍പ്പന്നങ്ങള്‍, എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മതിയായ അയഡിന്റെ അളവ് ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും അയഡിന്റെ കുറവ് പരിഹരിക്കുന്നതിനും ഈ ഭക്ഷണസാധനങ്ങള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു.
ഗുഗ്ഗുലു: തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിന് ഉത്തമമാണ് ഗുഗ്ഗുലു. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു തരം മരത്തിന്റെ കറയാണ് ഇത് .ഹോര്‍മോണുകളെ സന്തുലിതമാക്കാനും ശരീരത്തിലെ അയഡിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
അശ്വഗന്ധ: ശരീരാരോഗ്യത്തിനും ഊര്‍ജ്വം പ്രദാനം ചെയ്യുന്നതിനും അശ്വഗന്ധ സഹായകമാണ്. സസ്യത്തില്‍ നിന്നാണ് ഇതും ലഭിക്കുന്നത്. അയഡിന്‍ അളവ് നിയന്ത്രിക്കുന്നതിനും ശരീര പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും ഇത് ഗുണകരം.
ഞെരിഞ്ഞില്‍: തൈറോയ്ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ശരീരത്തിലെ അയഡിന്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്ന സസ്യമാണ് ഞെരിഞ്ഞില്‍.ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിനും ഗുണകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: