കോട്ടയം: പലയിടങ്ങളിലും മഴ തുടങ്ങിയിട്ടും വരള്‍ച്ചാ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് നടപടിയായില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ വരള്‍ച്ച മൂലം 246 കോടിയുടെ കൃഷിനാശം ഉണ്ടായെന്നാണ് കൃഷിഭവനുകളില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ട്. നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നുമാത്രമല്ല നഷ്ടപരിഹാര പ്രഖ്യാപനം പോലും ഉണ്ടായിട്ടില്ല. കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴിയാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കല്‍ കഴിഞ്ഞ് കാത്തിരിക്കുകയാണ് ്കര്‍ഷകര്‍.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം 133 കോടി രൂപ. ഇവിടെ 11428 ഹെക്ടര്‍ കൃഷി നശിച്ചുവെന്നാണ് കണക്ക്. പച്ചക്കറി, കാപ്പി, ഏലം, വാഴ, കുരുമുളക,് കൊക്കോ തുടങ്ങിയ ഒട്ടേറെ കൃഷികള്‍ ഇടുക്കിയില്‍ നശിച്ചു. വായ്പയെടുത്തും മറ്റും കൃഷി ചെയ്തവര്‍ വലിയ പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: