പാകിസ്ഥാന് അധിനിവേശ കശ്മീരില്‍ പാകിസ്ഥാന് സര്‍ക്കാരിന്റെ നാണ്യപ്പെരുപ്പത്തിനും ഇന്ധനപ്രതിസന്ധിയ്ക്കും എതിരായി ജനങ്ങളുടെ കലാപം. പാകിസ്ഥാന് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധ മാര്‍ച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു.
പാകിസ്ഥാനില്‍ ഗോതമ്പിനും പെട്രോളിനും തീവിലയാണ്. ഇതിനിടെ പിഒകെ എന്നറിയപ്പെടുന്ന പാകിസ്ഥാന് അധിനിവേശ കശ്മീര്‍ പിടിച്ചെടുത്ത് ഇന്ത്യയുടെ ഭാഗമാക്കുമെന്ന് വിദേശ മന്ത്രി ജയശങ്കര്‍ നടത്തിയ പ്രസ്താവനയും വിവാദമാക്കുകയാണ്. പാകിസ്ഥാന്റെ തകര്‍ച്ച ഈ പ്രദേശത്തെ ജനങ്ങളെയും ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുന്നുണ്ട്.
എന്തായാലും പാകിസ്ഥാന് സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ 100 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഡ്നാന് ഖുറേഷി എന്ന എസ് ഐ കൊല്ലപ്പെട്ടതായി മിര്‍പൂര്‍ എസ് പി ഡോണ്‍ ദിനപത്രത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കലാപം രൂക്ഷമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: