ശ്രീനഗര്‍: ജമ്മു കശ്മീരിലെ വസന്ത്ഗഡില് ഏപ്രില്‍ 28ന് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡിലെ സ്പെഷല്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫിനെ വധിച്ച ആറ് പാക് ഭീകരരുടെ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ടു.
പാകിസ്ഥാനില്‍ നിന്ന് ഉധംപൂരിലേക്ക് നുഴഞ്ഞുകയറിയവരാണ് ഇവര്‍. 20നും 42നും ഇടയില്‍ പ്രായമുള്ള ഇവരുടെ കൈവശം എകെ 47, യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍, പിസ്റ്റളുകള്‍ എന്നിവ ഉണ്ടെന്നാണ് സൂചന. പ്രതികളെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ പാരിതോഷികംപഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: