ചെന്നൈ : ഐപിഎല്ലില്‍ ഞായറാഴ്ചത്തെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയം.രാജസ്ഥാന് റോയല്‍സ് മുന്നോട്ട് വച്ച 142 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രച്ചിന്‍ രവീന്ദ്ര 18 പന്തില്‍ 27 റണ്‍സ് നേടി. ഡാരില്‍ മിച്ചല്‍ 13 പന്തില്‍ 22 റണ്‍സെടുത്തപ്പോള്‍ ശിവം ദുബേ 11 പന്തില്‍ 18 റണ്‍സ് നേടി.
അവസാന ആറോവറില്‍ മത്സരം എത്തിയപ്പോള്‍ 107/4 എന്ന നിലയിലായിരുന്നു ചെന്നൈ. രവീന്ദ്രയെയും ദുബേയെയും അശ്വിന് പുറത്താക്കി. ഡാരില്‍ മിച്ചലിനെ ചഹാലും മോയിന്‍ അലിയെ നാന്‍ഡ്രേ ബര്‍ഗറും പുറത്താക്കി.
പതിനാല് റണ്‍സുമായി റിതുരാജ് -ജഡേജ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് കരുതിയെങ്കിലും റണ്ണൗട്ട് ശ്രമം തടസപ്പെടുത്തിയ ജഡേജയെ തേര്‍ഡ് അംപയര്‍ പുറത്താക്കി. തുടര്‍ന്ന് സമീര്‍ റിസ്വി എത്തിയപ്പോള്‍ സന്ദീപ് ശര്‍മ്മയുടെ ഓവറില്‍ ബൗണ്ടറി നേടി താരം ലക്ഷ്യം മൂന്നോവറില്‍ 13 റണ്‍സാക്കി കുറച്ചു.
നാന്‍ഡ്രേ ബര്‍ഗറിനെ സിക്സര്‍ പറത്തി റുതുരാജ് വിജയലക്ഷ്യം അഞ്ച് റണ്‍സാക്കി. ട്രെന്റ് ബോള്‍ട്ടിനെ 19ാം ഓവറില്‍ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച് സമീര്‍ റിസ്വി ചെന്നൈയുടെ വിജയം ഉറപ്പിച്ചു. ആറാം വിക്കറ്റില്‍ 24 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ഗെയ്ക് വാദ് 41 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ സമീര്‍ റിസ്വി 8 പന്തില്‍ പുറത്താകാതെ 15 റണ്‍സ് നേടി ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്കി.
വിജയത്തോടെ ചെന്നൈ 14 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.രാജസ്ഥാന് തുടര്‍ച്ചയായ മൂന്നാം മത്സരമാണ് പരാജയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: