India

രാജ്യതലസ്ഥാനത്തെ ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി

Published by

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ പത്തോളം ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി. ദല്‍ഹിയിലെ ബുരാരി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്.

ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടന്നു. പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ആദ്യം ബോംബ് ഭീഷണി സന്ദേശം എത്തിയത് ബുരാരി ആശുപത്രിയിലാണ്. പിന്നാലെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലും ബോംബ് ഭീഷണി എത്തി. ഇവയ്‌ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മേയ് ഒന്നിന് ദല്‍ഹിയിലെ 100 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by