മുസാഫറാബാദ് : പാകിസ്ഥാന് അധിനിവേശ കാശ്മീരില്‍ (പിഒകെ) വന്‍ ജനകീയ പ്രക്ഷോഭം.വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം എന്നിവയ്ക്കെതിരെ ആരംഭിച്ച പ്രതിഷേധം അധിനിവേശ കാശ്മീരിലെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭമായി മാറി.
അധിനിവേശ മേഖലയിലുടനീളം വ്യാപിച്ച പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ നടപടികള്‍ ആരംഭിച്ചു.ശനിയാഴ്ച നടന്ന പുതിയ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തലസ്ഥാനമായ മുസാഫറാബാദിലും മറ്റ് ജില്ലകളിലും പ്രക്ഷോഭകര്‍ പൊലീസുമായും സുരക്ഷാ ഭടന്മാരുമായും ഏറ്റുമുട്ടി.ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്കെതിരായ പൊലീസ് അതിക്രമം ഉണ്ടായിരുന്നു.
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രദേശവാസികളുടെ വീഡിയോകള്‍ വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: