ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ. 10 സംസ്ഥാനങ്ങളിലായി 96 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് നാളെ വിധിയെഴുതുക. 1717 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. ആന്ധ്രപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒഡീഷയിലെ 147ല്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പും ഇതിനൊപ്പം നടക്കും.
ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും നാളെ ഒറ്റഘട്ടത്തില്‍ത്തന്നെ പോളിങ് പൂര്‍ത്തിയാകും. മധ്യപ്രദേശിലെ വോട്ടെടുപ്പ് നാളെയോടെ പൂര്‍ത്തിയാകും. നാലുഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒഡീഷയിലും ഝാര്‍ഖണ്ഡിലും നാലുഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന് തുടക്കം കുറിക്കുകയും ചെയ്യും.
സംസ്ഥാനം, പോളിങ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം ബ്രാക്കറ്റില്‍, പേര് എന്ന ക്രമത്തില്‍: 1. ആന്ധ്രപ്രദേശ് (25): അരക്കു, ശ്രീകാകുളം, വിജയ നഗരം, വിശാഖ പട്ടണം, അനകപ്പള്ളി, കാക്കിനാഡ, അമലപുരം, രാജമുണ്ട്രി, നര്‍സപുരം, ഏലൂര്‍, മച്ചിലി പട്ടണം, വിജയവാഡ, ഗുണ്ടൂര്‍, നരസറോപേട്ട്, ബാപട്ല, ഓംഗോള്‍, നന്ദ്യാല്‍, കുര്‍ണൂല്‍, അനന്തപൂര്‍, തിരുപ്പതി, നെല്ലൂര്‍, ഹിന്ദുപ്പൂര്, രാജമേട്ട്, ചിറ്റൂര്‍. 2. ബീഹാര്‍ (അഞ്ച്): ദര്‍ഭംഗ, ഉജിയാര്‍പൂര്‍, സമസ്തിപൂര്‍, ബെഗുസാരായി, മുന്ഗര്. 3. ജമ്മുകശ്മീര്‍ (ഒന്ന്): ശ്രീനഗര്‍. 4. ഝാര്‍ഖണ്ഡ് (നാല്): സിംഗ്ഭും, ഖുന്തി, ലോഹര്‍ദാഗ, പലമു. 5. മധ്യപ്രദേശ് (എട്ട്): ദേവാസ്, ഉജ്ജയിന്‍, മന്ദ്സൗര്‍, രത്ലം, ധാര്‍, ഇന്‍ഡോര്‍, ഖാര്‍ഗോണ്‍, ഖണ്ട്വ. 6. മഹാരാഷ്ട്ര (11): നന്ദുര്‍ബാര്‍, ജല്‍ഗാവ്, റാവര്‍, ജല്‍ന, ഔറംഗാബാദ്, മാവല്‍, പൂനെ, ഷിരൂര്‍, അഹമ്മദ് നഗര്‍, ഷിര്‍ദി, ബീഡ്. 7. ഒഡീഷ (നാല്): നബരംഗ്പൂര്‍, ബെര്‍ഹാംപൂര്‍, കോരാപുട്ട്, കലഹണ്ടി.
8. തെലങ്കാന (17): അദിലാബാദ്, പെദ്ദപല്ലെ, കരിംനഗര്‍, നിസാമാബാദ്, സാഹിരാബാദ്, മേദക്, മല്‍കാജ്ഗിരി, സെക്കന്തരാബാദ്, ഹൈദരാബാദ്, ചെവെല്ല, മഹ്ബൂബ് നഗര്‍, നാഗര്‍കുര്‍ണൂല്‍, നല്‍ഗൊണ്ട, ഭോങ്കിര്‍, വാറങ്കല്‍, മഹ്ബുദാബാദ്, ഖമ്മം. 9. ഉത്തര്‍പ്രദേശ് (13): ഷാജഹാന്‍പൂര്‍, ഖേരി, ധൗരാഹ്റ, സീതാപൂര്‍, ഹര്‍ദോയ്, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാണ്‍പൂര്‍, അക്ബര്‍പൂര്‍, ബഹ്റൈച്ച്. 10. പശ്ചിമ ബംഗാള്‍ (എട്ട്): ബഹരംപൂര്‍, കൃഷ്ണ നഗര്‍, രണഘട്ട്, ബര്‍ധമാന്‍ പുര്‍ബ, ബര്‍ദ്വാന്‍-ദുര്‍ഗാപൂര്‍, അസന്‍സോള്‍, ബോല്പൂര്, ബിര്‍ഭും.
ആന്ധ്രപ്രദേശില്‍ 175 നിയമസഭാ മണ്ഡലങ്ങളിലായി 2387 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മണ്ഡലങ്ങളില്‍ ഇരുപത്തൊമ്പത് എണ്ണം എസ്സി വിഭാഗത്തിനും ഏഴെണ്ണം എസ്ടി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ സംസ്ഥാനം സാക്ഷിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: