കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 50 പേര്‍ മരിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. രണ്ടായിരത്തോളം വീടുകളും മൂന്ന് പള്ളികളും നാല് സ്‌കൂളുകളും പൂര്‍ണമായും തകര്‍ന്നു.
നിരവധി പേരെ കാണാതായി. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ ഏപ്രിലിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് 70 പേര്‍ മരിച്ചിരുന്നു.
അതിനിടെ അഫ്ഗാനില്‍ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.16 നാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയ്ലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തി. 120 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: