മലപ്പുറം : കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്(43) ആണ് മരിച്ചത്.
പെരിന്തല്‍മണ്ണയില്‍ തേക്കിന്‍കോടാണ് സംഭവം. തോട്ടയ്ക്ക് തിരികൊളുത്തി മുകളിലേക്ക് കയറവെയാണ് സ്ഫോടനമുണ്ടായത്.
ഉടന്‍ തന്നെ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയെങ്കിലും യുവാവ് മരിച്ചിരുന്നു. തോട്ടയ്ക്ക് തിരികൊളുത്തി കൃത്യസമയത്ത് മുകളിലേക്ക് കയറാനാകാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: