കോഴിക്കോട്: പെയ്തില്ല നിലാവുപോൽ.. പ്രണയത്തിന്റെ നീറ്റലുകൾ ഉള്ളിൽ നിറയ്‌ക്കുന്ന വരികൾ. ബാവുൽ സംഗീതത്തിന്റെ ഛായയുള്ള, ഗസലിന്റെ മാധുര്യമുള്ള ‘ഇന്നലെ’ എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. സീറോ ബജറ്റിൽ നിർമിച്ച ഇന്നലെ പൂർണമായും ആൻഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചത്. സപ്ലൈക്കോ ജീവനക്കാരൻ നായകനായ പാട്ടിന് സംഗീത സംവിധാനം നിർവഹിച്ചത് ഒരു പോലീസുകാരനാണ്.
മിസ്റ്റിക് ഫാക്ടറിയുടെ ബാനറിൽ പുറത്തിറങ്ങിയ ഇന്നലെയുടെ നായകൻ ബിജു. ടി. ദേവേന്ദ്രനാണ്. കോഴിക്കോട് ലിങ്ക് റോഡിൽ സപ്ലൈകോയുടെ നെല്ല് സംഭരണ വിഭാഗത്തിൽ അസിസ്റൻ്റ് സെയ്ൽസ്മാനാണ് ബാലുശ്ശേരി തലയാട് തയ്യുള്ളതിൽ ബിജു. ഭാര്യ പി.പി. ദിവ്യ കസബ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ്. മകൾ നിരഞ്ജന പത്താക്ലാസ് പരീക്ഷയിൽ 9 എ പ്ലസ് നേടിയ അതേ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്.
2005 മുതൽ 2008 വരെ കാലിക്കറ്റ് സർവകശാലാ കലോത്സവത്തിൽ ചിത്ര പ്രതിഭയായിരുന്നു. ദേശീയ അന്തർ സർവകലാശാലാ കലോത്സവത്തിൽ പെയ്ൻ്റിങ് വിഭാഗത്തിൽ വ്യക്തിഗത ചാംപ്യനുമായിരുന്നു. തിരൂർ സ്വദേശിയായ എ.കെ. മെഹറൂഫാണ് നിർമാണ നിർവഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക