കൊച്ചി: രാജ്യത്തിന്റെ ആദ്ധ്യാത്മിക ചക്രവാളത്തിന് കേരളം സംഭാവന ചെയ്ത ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സ്വാമി ചിന്മയാനന്ദനെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ആത്മീയ രംഗത്തെ വിപ്ലവകാരിയായിരുന്നു സ്വാമി ചിന്മയാനന്ദന്. അറിവും ആത്മവിശ്വാസവും പകര്‍ന്ന് ജനങ്ങളെ നിവര്ന്നുനില്ക്കാന് പ്രാപ്തരാക്കിയ ആചാര്യനാണ് അദ്ദേഹം. ഒരു ലോക ഹിന്ദു സംഘടനയുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. രാമജന്മഭൂമി പ്രക്ഷോഭത്തെ പിന്തുണച്ചു. ഹിന്ദു വോട്ടുബാങ്കുണ്ടാകണമെന്നു പറഞ്ഞു. പലരും അദ്ദേഹത്തെ പരിഹസിച്ചു. സ്വാമിജിയുടെ വലിയ രണ്ടു സ്വപ്നങ്ങള്‍, ഹിന്ദു സംഘടനയും മഹത്തായ രാമക്ഷേത്രവും രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സാക്ഷാത്കരിച്ചു. കൊച്ചിയില്‍ ആഗോള ചിന്മയ മിഷന് നേതൃത്വത്തിലെ ചിന്മയ ശങ്കരം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്കു മുമ്പത്തെ സ്വാമി ചിന്മയാനന്ദന്റെ സ്വപ്നങ്ങളാണ് ഇന്നു കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തു യാഥാര്‍ത്ഥ്യമാക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാട് സ്വാമി ചിന്മയാനന്ദനുണ്ടായിരുന്നു. അത് അദ്ദേഹം ചിന്മയ മിഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കി രാഷ്ട്രത്തിനു കാട്ടിക്കൊടുത്തു. ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിനു രൂപം നല്‍കിയത്. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ചിന്മയാനന്ദ സ്വാമികളുടെ സ്വപ്നം അദ്ദേഹത്തിന്റെ 108-ാം ജന്മവര്ഷത്തില് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: