ന്യൂഡല്‍ഹി: സ്വര്‍ണ്ണപ്പണയ വായ്പയെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 20000 രൂപയില്‍ കൂടുതല്‍ പണമായി കയ്യില്‍ നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് . ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു വേണ്ടി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നികുതിനിയമത്തിലെ 269 എസ് എസ് വകുപ്പ് പ്രകാരം ഇത്രയും മാത്രമേ പണമായി നല്കാന് ആവുമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. ബാക്കി തുക ബാങ്ക് അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മാത്രമാണ് അനുമതി. വന്‍തോതിലുള്ള സ്വര്‍ണ്ണപ്പണയ വായ്പ വഴി നികുതി വെട്ടിപ്പു നടത്തുന്നത് തടയുകയാണ് ഈ നിയമം വഴി ലക്ഷ്യമാക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഈ നിബന്ധന ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: