ഇസ്ലാമാബാദ്: ബജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കാൻ 2024-25 സാമ്പത്തിക വർഷത്തിൽ ചൈന പോലുള്ള പ്രധാന സഖ്യകക്ഷികളിൽ നിന്ന് 12 ബില്യൺ യുഎസ് ഡോളറിന്റെ കടം വാങ്ങാൻ പാകിസ്ഥാൻ തീരുമാനിച്ചു. ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പണമില്ലാത്ത രാജ്യത്തേക്ക് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) ടീം വരുന്നതിന് മുമ്പ് പണം കൈവരിക്കാനാണ് പാകിസ്ഥാന്റെ ലക്ഷ്യം. സൗദി അറേബ്യയിൽ നിന്ന് 5 ബില്യൺ ഡോളറും യുഎഇയിൽ നിന്ന് 3 ബില്യൺ ഡോളറും ചൈനയിൽ നിന്ന് 4 ബില്യൺ യുഎസ് ഡോളറും വാങ്ങാനാണ് ധനമന്ത്രാലയം ഉൾപ്പെട്ടവർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
ചൈനയിൽ നിന്നുള്ള കൂടുതൽ പുതിയ ധനസഹായത്തിന്റെ എസ്റ്റിമേറ്റ് അടുത്ത സാമ്പത്തിക ബജറ്റ് വർഷത്തിൽ ഉൾപ്പെടുത്തും.
പുതിയ വായ്പാ പദ്ധതിക്ക് കീഴിൽ പാകിസ്ഥാന് അന്താരാഷ്‌ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) 1 ബില്യൺ ഡോളറിലധികം ലഭിക്കും. അതേസമയം ലോക ബാങ്കിൽ നിന്നും ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൽ നിന്നുമുള്ള പുതിയ ധനസഹായവും കണക്കാക്കിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: