മഥുര: മഹാഭാരതകാല പാരമ്പര്യം തേടി പുരാവസ്തുവകുപ്പ് ഗോവര്‍ധനഗിരിയുടെ താഴ്വരയില് ഖനനം ആരംഭിച്ചു. ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മംകൊണ്ട് പവിത്രമായ ബ്രജ് ഭൂമിയുടെ അതിര്‍ത്തി മേഖലയായ രാജസ്ഥാനിലുള്പ്പെടുന്ന ബഹാജ് ഗ്രാമത്തിലാണ് ഉത്ഖനനം. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ഡീഗ് ജില്ലയിലാണ് ബഹാജ് ഗ്രാമം. ഗോവര്‍ധനഗിരിയുടെ ഒരു ഭാഗം ഇവിടെയാണ് ഉള്ളത്. എഎസ്ഐ ജയ്പൂര്‍ സര്‍ക്കിളിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് ഓഫീസറായ വിനയ് കുമാര്‍ ഗുപ്തയാണ് ഉത്ഖനനത്തിന് നേതൃത്വം നല്‍കുന്നത്.
ഗോവര്‍ധന പര്‍വതവും താഴ്വരയിലെ ബഹാജ് ഗ്രാമവും പുരാവസ്തുപരമായ സവിശേഷതകള്‍ ഏറെയുള്ള ഇടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദ്വാരകയിലെ കടലിനടിയില്‍ നടത്തിയ പര്യവേക്ഷണത്തിന് സമാനമായ അന്വേഷണമാണ് ബഹാജിലും നടക്കുന്നത്. ജനുവരിയില്‍ ഉത്ഖനനം ആരംഭിച്ചെങ്കിലും പൂര്‍ണതോതിലുള്ള പരിശ്രമം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഇതിനിടെ ആനകളുടെ മുകളില്‍ ദേവതകളെ ചിത്രീകരിക്കുന്ന കളിമണ്‍ മുദ്രകള്‍, മൗര്യ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍ എന്നിവ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രാചീന സംസ്കൃതിയുടെ അടയാളങ്ങള്‍ കണ്ടെത്തുന്നതിനായി 2022-23ല്‍ എഎസ്ഐ രാജ്യവ്യാപകമായി 51 സ്ഥലങ്ങളില്‍ ഖനനത്തിന് അനുമതി നല്കി. രാജസ്ഥാനിലെ സിക്കാറിലെ ബെന്വ ഗ്രാമത്തില്‍, ഹാരപ്പന്‍ നാഗരികതയുടെ (ബിസി 3300 മുതല്‍ ബിസി 1300 വരെ) കാലത്തെ മണ്‍പാത്ര കഷ്ണങ്ങള്‍ കണ്ടെത്തി. ദല്‍ഹിയിലെ പുരാണ കില സമുച്ചയത്തില്‍ മഹാഭാരത കാലഘട്ടത്തിലെ തെളിവുകള്‍ കണ്ടെത്താനാണ് ശ്രമം.
ബഹാജ് ഗ്രാമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഖനനം ബ്രജ് പ്രദേശത്തിന്റെ ആദ്യകാല ജനവാസ രീതികളും സാംസ്കാരിക പരിണാമവും മനസിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിനയ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: