കാലടി: ആദിശങ്കര ജന്മദേശ വികസനസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രീശങ്കര ജന്മഭൂമിയില് നടന്നുവരുന്ന ശ്രീശങ്കരോത്സവം 10, 11, 12 തീയതികളില്‍ കാലടിയില്‍ നടക്കും.
10 ന് വൈകിട്ട് കാലടി ജങ്ഷനിലെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ പ്രഭാഷണം. 11ന് രാവിലെ 10ന് യുവസംഗമം ശൃംഗേരിമഠം ഹാളില്‍. ശ്രീശങ്കരദര്‍ശനം യുവാക്കളില്‍ എന്ന വിഷയത്തെ അധികരിച്ച് മദ്രാസ് സംസ്കൃത കോളജ് വേദാന്ത വിഭാഗം പ്രൊഫ. ഡോ. കെ. മഹേശ്വരന് പ്രഭാഷണം നടത്തും. തുടര്‍ന്ന് ശ്രീശങ്കരന് അര്‍ഹിക്കുന്ന പ്രസക്തി കേരളം നല്കാത്തതെന്ത് എന്ന വിഷയത്തില്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കും.അന്ന് വൈകിട്ട് കാലടി ജങ്ഷനിലെ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ ശങ്കരഭജന്സ് തുറവുംകര ഭജന നടത്തും.
ശ്രീശങ്കര ജയന്തി ദിവസമായ 12ന് രാവിലെ ശൃംഗേരിമഠം ഹാളില്‍ സംന്യാസി സംഗമം ശ്രീശ്രീ ശങ്കരഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സംന്യാസി സംഗമത്തില്‍ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (സെക്രട്ടറി, മാര്‍ഗദര്‍ശക മണ്ഡലം, കേരളം) അധ്യക്ഷനാകും. കേരളത്തിലെ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30ന് ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തിലെ പ്രത്യേക സ്റ്റേജില്‍ ഡോ. ശ്രീലക്ഷ്മി സനീഷ് അവതരിപ്പിക്കുന്ന ശ്രീശങ്കരകൃതികളുടെ നൃത്താവിഷ്കാരം ഉണ്ടാകും. വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. മാര്‍ഗദര്‍ശക മണ്ഡല് അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ശ്രീശങ്കര സന്ദേശം നല്‍കും. തുടര്‍ന്ന് മഹാപരിക്രമ ആരംഭിക്കും. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ പങ്കാളികളാകും.
ഭജന, നാമസങ്കീര്‍ത്തനം, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടി ഉണ്ടാകും. ആറ് മുതലക്കടവില്‍ നദീപൂജ, വെളിയത്തുനാട് തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മഹാആരതി, പ്രസാദ വിതരണം എന്നിവ നടക്കുമെന്ന് ആദിശങ്കര ജന്മദേശ വികസനസമിതി ഭാരവാഹികളായ പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍, കെ.എന്‍. ചന്ദ്രപ്രകാശ്, എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: