ആലുവ: വ്രതശുദ്ധിയോടെ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ സംഖ്യ എണ്‍പതിനായിരത്തില്‍ കവിയരുതെന്നും വെര്‍ച്ച്വല്‍ സിസ്റ്റം വഴി മുന്‍കൂട്ടി ബുക്കു ചെയ്തവര്‍ക്കു മാത്രമേ ദര്‍ശനം അനുവദിക്കൂ എന്നുമുള്ള ഭക്തജനവിരുദ്ധ തീരുമാനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള ധര്‍മാചാര്യ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വര്‍ഷം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, എരുമേലി ക്ഷേത്രം, നിലയ്‌ക്കല്‍, പമ്പ ഗണപതികോവില്‍, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് സൗകര്യം പാടെ നിര്‍ത്തലാക്കിയ തീരുമാനവും ഭക്തജനദ്രോഹമായ നടപടിയാണ്.
മുന്‍കൂട്ടിയുള്ള യാതൊരു ബുക്കിങ് സംവിധാനവും ഇല്ലാതെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനം നടത്തിയിരുന്ന ശബരിമലയില്‍ കൊവിഡ് നിയന്ത്രണത്തിന്റെ തുടര്‍ച്ചയായി അനാവശ്യവും അശാസ്ത്രീയവുമായ തീരുമാനങ്ങള്‍ നടപ്പിലാക്കി നിയന്ത്രിക്കുന്നത് അയ്യപ്പഭക്തന്‍മാരോടുള്ള കടുത്ത അവഗണനയാണെന്നും മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: