ന്യൂദല്‍ഹി: എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗ് യൂറോപ്യന്‍ മത്സരങ്ങള്‍ക്കായുള്ള 24 അംഗ ഭാരത ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടൂര്‍ണമെന്റുകളാണ് യൂറോപ്പില്‍ നടക്കുക. ആദ്യത്തേത് വരുന്ന 22 മുതല്‍ 30 വരെ ബെല്‍ജിയത്തില്‍ നടക്കും. രണ്ടാമത്തേത് ജൂണ്‍ ഒന്ന് മുതല്‍ 12 വരെ ഇംഗ്ലണ്ടിലും.
ഭാരതത്തിന് അര്‍ജന്റീന, ബെല്‍ജിയം, ജര്‍മനി, ബ്രിട്ടന് ടീമുകള്‍ക്കെതിരെയാണ് രണ്ട് പാദങ്ങളിലും മത്സരങ്ങളുള്ളത്. 22ന് അര്‍ജന്റീനയ്ക്കെതിരായ മത്സരത്തോടെയാണ് ഭാരതത്തിന്റെ ആദ്യപാദ മത്സരങ്ങള്‍ ആരംഭിക്കുക. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ഹര്‍മന്‍പ്രീത് സിങ് നായക സ്ഥാനത്ത് തുടരും. ഉപനായകനായി ഹാര്‍ദിക് സിങ്ങും. ഗോള്‍വല കാക്കാന്‍ മലയാളി താരം പി.ആര്. ശ്രീജേഷ് ഉണ്ടാകും. കൃഷ്ണന് ബഹദൂര്‍ പഥക് ആണ് മറ്റൊരു ഗോളി. പ്രതിരോധ നിരയില്‍ ജാര്‍മന്‍പ്രീത് സിങ്, അമിത് റോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്, സഞ്ജയ്, ജുഗ്രാജ് സിങ്, വിഷ്ണുകാന്ത് സിങ് എന്നിവര്‍ അണിനിരക്കും.
വിവേക് സാഗര്‍ പ്രസാദ്, നിലാകാന്ത ശര്‍മ, മന്‍പ്രീത് സിങ്, ഷംഷേര്‍ സിങ്, ഹാര്‍ദിക് സിങ്, രാജ്കുമാര് പാല്, മുഹമ്മദ് റഹീല്‍ മൂസീന് എന്നിവരാണ് മദ്ധ്യനിര താരങ്ങള്‍. മുന്നേറ്റ താരങ്ങളായി മന്ദീപ് സിങ്, അഭിഷേക്, സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, ജുര്ജന്ത് സിങ്, ആകാശ്ദീപ് സിങ്, അരയ്ജീത് സിങ്ങ് ഹുന്‍ഡാല്‍, ബോബി സിങ് ധാമി എന്നിവര്‍ ഉള്‍പ്പെട്ടു.
കഠിനമായ പരിശീലനമായണ് നടന്നുവരുന്നത്. ഓരോ താരങ്ങള്‍ക്കും അവരവരുടേതായ ഗെയിംപ്ലാനുകളുമായാണ് ഇറങ്ങുന്നത്. പാരിസ് ഒളിംപിക്സിന് മുന്നോടിയായി ഉന്നത നിലവാരത്തിലുള്ള ടീമുകളുമായി ഏറ്റുമുട്ടാന്‍ കിട്ടുന്ന അവസരമാണ് വരുന്നത്. ടീമിന്റെ പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടാനുള്ള അവസരമാണ് വരുന്ന യൂറോപ്യന്‍ പാദ മത്സരങ്ങളെന്ന് പരിശീലകന് ക്രെയ്ഗ് ഫുള്ട്ടോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: