പതിനായിരം കോടി ഡോളറിനു മുകളില്‍ പ്രവാസികളുടെ പണം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയില്‍ ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടനയായ ഐഓഎം 2024ലെ ലോക കുടിയേറ്റ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിദേശങ്ങളിലുള്ള 1.8 കോടി ഇന്ത്യക്കാര്‍ 11100 കോടി ഡോളറാണ് ഇന്ത്യയില്‍ എത്തിച്ചത്. അതായത് 9.26 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ജനസംഖ്യയുടെ ഏതാണ്ട് 1.3 ശതമാനം പേര് പ്രവാസികളാണ്. പ്രധാനമായും യുഎഇ, സൗദി അറേബ്യ. അമേരിക്ക എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാരും കഴിയുന്നത്.
ഇന്ത്യയില്‍ പ്രവാസികളുടെ പണം 2010 ല്‍ ഇത് 5348 കോടി ഡോളര്‍ ആയിരുന്നത് 2015 ല്‍ 6891 കോടി ഡോളറും 2020 ല്‍ 8315 കോടി ഡോളറുമായി ഉയര്‍ന്നു. ഇതില്‍ പല ഘട്ടങ്ങളിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. മെക്സിക്കോ, ചൈന, ഫിലിപ്പീന്‍സ,് ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: