റാഞ്ചി : രാജ്യത്ത് ബിസിനസ് ചെയ്യാൻ എളുപ്പമുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ ജാർഖണ്ഡ് ഇടംപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ജംഗിൾ രാജ് നിലനിൽക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. റാഞ്ചിയിൽ നടന്ന ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കുടിയേറ്റവും നിയമലംഘനവും ഭരണമാറ്റവും സംസ്ഥാനത്ത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ജാർഖണ്ഡിനോട് കേന്ദ്രം തരംതിരിവ് കാണിക്കുന്നു വെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സീതാരാമൻ പറഞ്ഞു.
വ്യവസായങ്ങൾ പുനഃസ്ഥാപിക്കുന്നതിലൂടെ കിഴക്കൻ ഇന്ത്യക്ക് രാജ്യത്തിന്റെ വളർച്ചയുടെ എഞ്ചിൻ ആകാൻ കഴിയുമെന്നും അവർ പറഞ്ഞു. കിഴക്കൻ ഇന്ത്യയുടെ ബിസിനസ് മേഖലയ്‌ക്ക് അനുയോജ്യമായ സംസ്ഥാനമാണ് ജാർഖണ്ഡ് എന്നും മന്ത്രി വ്യക്തമാക്കി.
ഇതിനു പുറമെ ക്രമസമാധാനനില മെച്ചപ്പെട്ടാൽ സംസ്ഥാനം കൂടുതൽ നിക്ഷേപം ആകർഷിക്കും. ഭരണമാറ്റമാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തോട് പ്രധാനമന്ത്രി നടത്തുന്ന ചിറ്റമ്മ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. 2024-25 ബജറ്റിൽ ജാർഖണ്ഡിന് റെയിൽ പദ്ധതികൾക്കായി 7,200 കോടി രൂപ റെക്കോഡ് അനുവദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: