തിരുവനന്തപുരം: വിട്രിയോ റെറ്റിന സര്ജന് ഡോ. റമീസ് ഹുസൈന് 2024-ലെ അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജിയുടെ (എഎഒ) ഇന്റര്‍നാഷണല്‍ സ്കോളര്‍ അവാര്‍ഡ്.
അക്കാദമിക് വൈദഗ്ധ്യം, ശാസ്ത്ര സംഭാവന, ഈ മേഖലയിലെ തുടര്‍ച്ചയായ പഠനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ഒക്ടോബറില്‍ യുഎസിലെ ചിക്കാഗോയില്‍ നടക്കുന്ന അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി മീറ്റിങ്ങില്‍ റമീസ് ഹുസൈന് സ്കോളര്‍ മെഡല്‍ സമ്മാനിക്കും.
ട്രിച്ചിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഐ ഹെല്‍ത്ത് – ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ പഠനത്തിന് ശേഷം ഡോ. റമീസ് ഹുസൈന് കൊച്ചിയിലെ ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വിട്രിയോ റെറ്റിന സര്‍ജറിയില്‍ ഫെലോഷിപ്പ് കരസ്ഥമാക്കി. സിഎംസി വെല്ലൂര്‍, യൂറോപ്യന്‍ സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ഒഫ്താല്‍മോളജി, യൂണിവേഴ്സിറ്റി ഓഫ് മിലാന് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ അക്കാദമിക് മെന്റര്‍ എന്ന നിലയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.











