ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസണിന്റെ പുറത്താകല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമം.
ക്രിക്കറ്റില്‍ അംപയറുടെ തീരുമാനങ്ങള്‍ വിവാദമാകുന്നത് പുതിയ സംഭവമല്ല. അക്കൂട്ടത്തിലേക്ക് ഒന്ന് കൂടിയായിരിക്കുകയാണ് ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകല്‍.
In This Season We can See Too many Match Fixing in #IPLCricket2024@rajasthanroyals You are Real WINNER'S #RajasthanRoyals #IPLOnStar pic.twitter.com/pxV5bQ7foA
— ABHI (@Abhi_kiccha07) May 8, 2024
ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് മുന്നില്‍ ദല്‍ഹി 222 റണ്‍സ് വിജയലക്ഷ്യം വച്ചു. ഇതിനെതിരെ ബാറ്റ് ചെയ്ത് വരുന്നതിനിടെ രാജസ്ഥാന് നായകന് സഞ്ജു ക്രീസിലുണ്ടെങ്കില്‍ ജയിക്കുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. പക്ഷെ ജയിക്കാന്‍ 27 പന്തില്‍ 60 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു പുറത്തായി. മുകേഷ് കുമാറിന്റെ പന്തില്‍ ഷായ് ഹോപ്പ് പിടിച്ചാണ് സഞ്ജു പുറത്തായത്. ഹോപ്പ് പിടികൂടുമ്പോള്‍ കാല് ബൗണ്ടറി ലൈനിലായിരുന്നുവെന്ന് റേപ്ലേ കളില്‍ വ്യക്തമാണ് പക്ഷെ അംപയറുടെ തീരുമാനം സഞ്ജു പുറത്താണെന്നായിരുന്നു. 46 പന്തുകള്‍ നേരിട്ട സഞ്ജു 86 റണ്‍സെടുത്താണ് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: