ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളരിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. പ്രധാനമായും ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്താന്‍ പോകുന്നതാണ് ഇതിന് കാരണം.
2024 അവസാനത്തോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും. ഇപ്പോള്‍ ഒരു ഡോളറിന് 83 രൂപ 50 പൈസ എന്നതാണ് വിനിമയ നിരക്ക്. ഇതാണ് ഒരു ഡോളറിന് 82 രൂപയിലേക്ക് ഉയരാന്‍ പോകുന്നത്. – ഹോങ്കോംഗിലെ ഫിച്ച് ഡയറക്ടര്‍ ജെറമി സൂക്ക് പറയുന്നു. പക്ഷെ റിസര്‍വ്വ് ബാങ്ക് ഒരു പക്ഷെ പെട്ടെെന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം ഒറ്റയടിക്ക് ഉയരുന്നതിന് തടയിട്ടേക്കും. ഇതിന് മറ്റ് ഒരു പാട് കാരണങ്ങളുണ്ടാകാം.
എന്തായാലും ഏഷ്യയിലെ മറ്റ് കറന്‍സികളായ ജപ്പാനിലെ യെന്നും ചൈനയുടെ യുവാനും ഡോളറിനെതിരെ മൂല്യം ഇടിയുമ്പോള്‍ ഇന്ത്യയുടെ രൂപ വര്‍ധിക്കുകയാണ്. ജെപി മോര്‍ഗന്‍ ചേസ് ആന്‍റ് കമ്പനിയുടെ ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ ബോണ്ടുകളെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് മോദി സര്‍ക്കാരിന്റെ വലിയൊരു നീക്കമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ത്തുക, അതിന് അന്താരാഷ്‌ട്ര തലത്തില്‍ വിലയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പല നീക്കങ്ങളില്‍ ഒന്ന്. ഇതാണ് ഇന്ത്യന്‍ ബോണ്ടുകളിലേക്ക് 3000 കോടി ഡോളര്‍ ഒറ്റയടിക്ക് എത്തിക്കാന്‍ പോവുകയാണ്. ഇത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് കരുതുന്നു. വന്‍തോതില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബോണ്ടുകളില്‍ നിക്ഷേപം ഇറക്കുമെന്നതാണ് പ്രതീക്ഷ. ഇത് ഇന്ത്യന്‍ രൂപയെ അന്താരാഷ്‌ട്രതലത്തില്‍ അന്തസ്സുള്ള കറന്‍സിയാക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക