ന്യൂദല്‍ഹി: അനന്തരാവകാശ നികുതി പരാമര്‍ശം കെട്ടടങ്ങുന്നതിനു മുന്നേ പുതിയ വിവാദത്തിന് തിരികൊളുത്തി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സാം പിത്രോഡ. ഇത്തവണ വംശീയ വിരുദ്ധ പാരാമര്‍ശമാണ് അദേഹം നടത്തിയത്.
സംഭവം ചര്ച്ചയായത്തോടെ ഭാരതത്തിന്റെ വൈവിദ്യതയാണ് താന്‍ ചുണ്ടിക്കാട്ടിയതെന്നാണ് അദേഹം പറയുന്നത്. ഭാരതത്തിന്റെ പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെയും കാണപ്പെടുന്നത്. ലോകത്തെ ജനാധിപത്യത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ഇന്ത്യ.
അവിടെ കിഴക്ക് ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറ് ആളുകള്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെള്ളക്കാരെപ്പോലെയും തെക്ക് ആളുകള്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നതെന്ന് ‘ദി സ്റ്റേറ്റ്സ്മാനു’ നല്കിയ അഭിമുഖത്തില്‍ പിത്രോഡ പറഞ്ഞു. അവിടെയും ഇവിടെയും കുറച്ച് വഴക്കുകള്‍ ഉപേക്ഷിച്ച് ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: