ന്യൂദല്‍ഹി:മുസ്ലിങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സംവരണം നടപ്പാക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പ്രീണനരാഷ്ട്രീയത്തിനപ്പുറം ഇന്ത്യാ മുന്നണിയ്ക്ക് ഒന്നുമില്ലെന്ന് പ്രധാനമന്ത്രി മോദിയുടെ മറുപടി.
“കന്നുകാലിത്തീറ്റ അഴിമതിയില്‍ കുടുങ്ങി ഈയിടെ ജാമ്യത്തില്‍ പുറത്തു വന്ന നേതാവ് (ലാലുപ്രസാദ് യാദവ്) പറയുന്നു മുസ്ലിങ്ങള്‍ക്ക് പൂര്‍ണ്ണമായും സംവരണം നല്‍കുമെന്ന്. അതായത് ഇപ്പോള്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം കൂടി മുസ്ലിങ്ങള്‍ക്ക് നല്‍കണമെന്നാണ് പറയുന്നത്. “- മധ്യപ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.
“ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ മാറ്റിമറിച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുമെന്നാണ് ലാലുപ്രസാദ് യാദവ് പറയുന്നതെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ചതുര്‍വേദി പറയുന്നു. മുഴുവനില്‍ മുഴുവന്‍ എന്നാണ് ലാലുപ്രസാദ് യാദവ് പറയുന്നതിനര്‍ത്ഥം പട്ടികജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നാക്കവിഭാഗ സംവരണം മുഴുവന്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നാണ്.അതായത് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കും യാദവുമാര്‍ക്ക് നല്‍കില്ല എന്നാണര്‍ത്ഥം”-സുധാംശു ചതുര്‍വേദി കുറ്റപ്പെടുത്തി.
ലാലു പ്രസാദ് യാദവ് ഈ പ്രസ്താവനയിലൂടെ ഭരണഘടനയുടെ അടിസ്ഥാന തത്വത്തെയാണ് ലംഘിച്ചതെന്ന് ജനതാദള്‍ (യു) കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: