മെറ്റ ഗാലയിൽ ദേശി പ്രിൻസസിനെ പോലെ തിളങ്ങി ആലിയ ഭട്ട്. ഇതു രണ്ടാമത്തെ തവണയാണ് ആലിയ മെറ്റ ഗാല വേദിയിലെത്തുന്നത്.മിന്റ് ഗ്രീൻ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ ധരിച്ചത്.
163 ഓളം ജോലിക്കാർ 1905 മണിക്കൂറുകൾ എടുത്താണ് ഈ സാരിയൊരുക്കിയത്.വിലപിടിച്ച മുത്തുകൾ, ബീഡ് വർക്ക്, ഫ്രിഞ്ച് വർക്കുകൾ, ഹാൻഡ് എംബ്രോയ്ഡറി, ഫ്ളോറൽ ഡിസൈനുകൾ എന്നിവയാൽ സാരി അലങ്കരിക്കപ്പെട്ടു.
‘ഗാർഡൻ ഓഫ് ടൈം’ എന്ന തീമിലാണ് സാരിയൊരുക്കിയത്.അനിത ഷ്രോഫ് അദജാനിയ ആയിരുന്നു ആലിയയുടെ സ്റ്റൈലിസ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: