ന്യൂദല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക നിര്‍ദേശം നല്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യ മാധ്യമം ഉപയോഗിക്കുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചില നിയമലംഘനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ / അവരുടെ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി സംബന്ധിക്കുന്ന നിലവിലുള്ള നിയമ വ്യവസ്ഥകളും കണക്കിലെടുക്കണം.
സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തവും ധാര്‍മ്മികവുമായ ഉപയോഗത്തിനും കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി. എല്ലാ പങ്കാളികള്‍ക്കിടയിലും തുല്യത ഉറപ്പാക്കാനാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, വിവരങ്ങള്‍ വളച്ചൊടിക്കുന്നതോ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതോവായ ‘ഡീപ് ഫേക്കുകള്‍’ സൃഷ്ടിക്കുന്നതിന് എഐ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കമ്മീഷന് പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെറ്റായ വിവരങ്ങളുടെ ഉപയോഗത്തിനും ‘ഡീപ് ഫേക്കുകള്‍’ ഉപയോഗിച്ച് ആള്‍മാറാട്ടത്തിനും എതിരെ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ ഇസിഐ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം, 2000; ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് & ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങള്‍, 2021; ഇന്ത്യന്‍ പീനല്‍ കോഡ്; 1950ലെയും 1951ലെയും റെപ്രെസെന്റഷന് ഓഫ് പീപ്പിള്‍ നിയമം, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: