തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ച് വർഷമായി മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് നടി ചികിത്സയിലായിരുന്നു.
ജനപ്രിയ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു കനകലത. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. സീരിയലുകളുടെ വരവോടെ മിനിസ്‌ക്രീനിലേക്കും എത്തി. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കനകലത ഒരു മടിയും കൂടാതെ ചെയ്തു. ഷക്കീല ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു.
ദാരിദ്ര്യത്തില്‍ നിന്നാണ് കനകലത അഭിനയലോകത്തേക്ക് എത്തിയത്. പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനകലതയെ
നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനകലത അഭിനയിച്ചിട്ടുണ്ട്.
കിരീടം വര്‍ണ്ണപകിട്ട്, സ്ഫടികം, ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കൗരവര്‍, അമ്മയാണെ സത്യം, മിഥുനം, എന്റെ സൂര്യപുത്രിക്ക്, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, ആകാശഗംഗ, പഞ്ചവര്‍ണതത്ത, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികവുറ്റതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
1960 ഓഗസ്റ്റ് 24 ന് ജനിച്ച കനകലത വിവാഹമോചനത്തിനു ശേഷം സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടികള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: