ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന് എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പ് നല്കി പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം.
പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്ഐടിയുടെ മുന്നറിയിപ്പ്. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും വിവരസാങ്കേതിക നിയമത്തിലെ 67ാം വകുപ്പ് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: