ന്യൂദല്‍ഹി: സേവനരംഗത്ത് 2024 ഏപ്രില്‍ മാസത്തില്‍ ഇന്ത്യ നേടിയ വളര്‍ച്ച കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതാണെന്ന് എച്ച് എസ് ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു. ഇതിന് കാരണം ഇന്ത്യയുടെ അനുകൂല സാമ്പത്തിക സാഹചര്യവും ശക്തമായ ഡിമാന്റുമാണ് ഇതിന് കാരണമെന്നും പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു.
എച്ച് എസ് ബിസി തയ്യാറാക്കിയ ഇന്ത്യന്‍ സേവന ബിസിനസ് പ്രവര്‍ത്തന സൂചിക മാര്‍ച്ചില്‍ 61.2 ആയിരുന്നത് ഏപ്രില്‍ ആയപ്പോള്‍ 60.8 ആയി ചുരുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഇന്ത്യ കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ നേടിയ വളര്‍ച്ചയില്‍ ഉയര്‍ന്ന ഒന്നാണെന്നും പ്രഞ്ജുള്‍ ഭണ്ഡാരി പറഞ്ഞു.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, അനകൂലമായ സാമ്പത്തിക സാഹചര്യം ഉയര്‍ന്നുവരുന്നു, ഡിമാന്റ് ഉയരുന്നു- ഇതെല്ലാമാണ് ഇപ്പോഴത്തെ സേവനരംഗത്തെ കുതിപ്പിന് കാരണമെന്നും പ്രഞ്ജുള്‍ ഭണ്ഡാരി വിശദീകരിക്കുന്നു. “ഏപ്രില്‍ മാസത്തില്‍ ഇന്ത്യയുടെ സേവനരംഗത്തെ വളര്‍ച്ച അല്പം കുറഞ്ഞു എന്നേയുള്ളൂ. പക്ഷെ പുതുതായി ലഭിച്ച ഓര്‍ഡറുകളും ആഭ്യന്തരമായി ഉയരുന്ന ശക്തമായ ഡിമാന്റും സേവന രംഗത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കും”- പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: