Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉടനൊന്നും നടക്കില്ല വെള്ളറടയിലേക്കുള്ള ഹൈടെക് റോഡ്

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കരമനമുതല്‍ വെള്ളറടവരെ നീളുന്ന ഹൈടെക് റോഡ് നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്.

സജിചന്ദ്രന്‍ by സജിചന്ദ്രന്‍
May 6, 2024, 05:10 pm IST
in Thiruvananthapuram

വെള്ളറട: കരമന മുതല്‍ വെളളറട വരെ നീളുന്ന ഹൈടെക് റോഡിനായുള്ള കാത്തിരിപ്പ് തുടരുന്നു. നഗര പ്രദേശത്തു നിന്ന് മലയോര മേഖലയിലേയ്‌ക്ക് നീളുന്ന റോഡ് ഗതാഗത തിരക്ക് കുറയ്‌ക്കാനും ,മലയോരമേഖലയില്‍ വേഗത്തില്‍ എത്തിച്ചേരാനുമുള്ള എളുപ്പമാര്‍ഗ്ഗമായാണ് വിഭാവനം ചെയ്തത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കരമനമുതല്‍ വെള്ളറടവരെ നീളുന്ന ഹൈടെക് റോഡ് നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്. കിഫ്ബി ഫണ്ട് ലഭ്യമാക്കി തുടങ്ങിയ പദ്ധതിയുടെ ഒന്നാം റീച്ച് നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ ഇതുവരെ പൊതുമരാമത്ത് വകുപ്പിനായിട്ടില്ല.

മലയോര ഹൈവേ കടന്നു പോയിട്ടും പ്രഖ്യാപനങ്ങളിലൊതുങ്ങിയ വെള്ളറട ജംഗ്ഷന്‍ വികസനം ഹൈടെക് റോഡിലൂടെ എത്തുമോയെന്ന ചോദ്യം ബാക്കിയാകുന്നു. പൂജപ്പുര, പേയാട്, കാട്ടാക്കട, കള്ളിക്കാട് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന കരമനവെള്ളറട റോഡിന്റെ വികസനത്തിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഓഫ് കേരള (റിക്ക്)യുമായി ചേര്‍ന്ന് സ്ഥലമെടുപ്പ് ഊര്‍ജിതമാക്കണം.

225.3 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലായി. നിലവിലുള്ള സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും മെച്ചപ്പെടുത്തി റോഡ് ശൃംഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയിരുന്നു.

35.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കരമന കുണ്ടമണ്‍കടവ് റോഡിന്റെ 5.5 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മറ്റിടങ്ങളിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലമുടമകളും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായി. രണ്ടായിരത്തിലധികം വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നതിനാല്‍ സ്ഥലമെടുപ്പ് തടസ്സം സൃഷ്ടിക്കുന്നു.

മൂന്ന് റീച്ചുകളിലുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് റിക്ക് അധികൃതര്‍ അറിയിച്ചത്. നേരത്തെ 10.4651 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. മുഴുവന്‍ ഭാഗത്തും അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ആദ്യ 20 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ 15.5 കിലോമീറ്ററും പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

തിരുവനന്തപുരം കാട്ടാക്കട റോഡിലെ തിരക്ക് കുറയ്‌ക്കുകയും മലയോരത്തെ കേരളതമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെള്ളറട വരെയും വേഗത്തിലെത്താനും കഴിയും. കരമനമുതല്‍ വെള്ളറടവരെയായി 35.5 കിലോമീറ്ററുള്ള നിലവിലെ റോഡിനെ വീതികൂട്ടി നവീകരിക്കുന്ന പദ്ധതിയില്‍ റോഡ് വീതികൂട്ടാനായി 10.46 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത്രയുമായിട്ടും കരമനപൂജപ്പുര ഒന്നാം റീച്ചിന്റെ പണികള്‍പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല.

Tags: VellaradaHi Tech Road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷിന്റെ മരണം: അപകടപ്പെടുത്തിയവരെ കണ്ടെത്താനായില്ല

Kerala

വെള്ളറടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

രാത്രി ചികിത്സ നിര്‍ത്തിയതായി ആശുപത്രിയില്‍ പതിപ്പിച്ച അറിയിപ്പ്
Kerala

ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തുന്നതില്‍ വ്യാപക പ്രതിഷേധം

അഡ്വഞ്ചര്‍ ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെള്ളറട ഗ്രാമപഞ്ചായത്ത് സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

പ്ലാങ്കുടിക്കാവ് ടൂറിസം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും

വെള്ളറട സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയ നിലയിൽ.
Thiruvananthapuram

പരാതി പറയാന്‍ എത്തിയ യുവാവ് പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് താഴിട്ടു പൂട്ടി കടന്നു കളഞ്ഞു; സംഭവം വെള്ളറടയില്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.