സാഗര്‍: മധ്യപ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് ഒറ്റ ദിവസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി ബിനാ എംഎല്‍എ നിര്‍മല സാപ്രെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മേഖലയിലും സാഗര്‍ ജില്ലയിലാകെയും വലിയ സ്വാധീനമുള്ള വനിതാ നേതാവാണ് നിര്‍മല സാപ്രെ.
രാഹത് ഗഡില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തിലാണ് നിര്‍മല ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഗര്‍ ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് ബിനയില്‍ മാത്രമായിരുന്നു.
വ്യക്തമായ അജണ്ടയില്ലാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് നാട്ടില്‍ വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്ന് നിര്‍മല സാപ്രെ വ്യക്തമാക്കി. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഗര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലം ബിന ആയിരുന്നു.
കഴിഞ്ഞ ആറു മാസമായി ബിന മണ്ഡലത്തിന്റെ വികസനത്തിനായി പലതും ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് പിന്തുണയൊന്നുമില്ല. പ്രതിപക്ഷ അംഗമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അനുഭാവ നിലപാ
ടാണ് സ്വീകരിച്ചത്. രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം എന്ന അജണ്ട ബിജെപിക്ക് ഉള്ളതുകൊണ്ടാണത്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു കാര്യത്തിലും വ്യക്തമായ അജണ്ടയില്ല, നിര്‍മല പറഞ്ഞു.
മണ്ഡലത്തില്‍ പ്രചാരണം നടത്തിയ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതൊക്കെ നടപ്പാക്കിത്തുടങ്ങുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് യോഗങ്ങളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കും താതപര്യമില്ല. വികസനത്തിലൂന്നിയ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മോഹന്‍ യാദവും കാഴ്ചവയ്ക്കുന്നത്. അതില്‍ നിന്ന് ബിന മണ്ഡലം മാത്രം എന്തിനു മാറിനില്‍ക്കണം, നിര്‍മല ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ എത്തുന്ന മൂന്നാമത്തെ എംഎല്‍എയാണ് നിര്‍മല. മാര്‍ച്ച് 29ന് കമലേഷ് ഷായും 30ന് രാം നിവാസ് റാവത്തും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: