കോട്ടയം : മുന്‍ മുനിസിപ്പല്‍ ചെയര്മാന്മാരും വൈസ് ചെയര്‍പേഴ്സണ്‍മാരും അടക്കം സര്‍വ്വ ജനപ്രതിനിധികളും പാലാ ടൗണ്‍ സ്റ്റാന്‍ഡിലൂടെ കാലങ്ങളായി നിരന്തരം കടന്നു പോകുന്നുണ്ട്. എന്നിട്ടും ഇവിടെ ഉയര്‍ന്ന നില്ക്കുന്ന അതിരുകല്ലുകള്‍ അപകടകരമാണെന്ന് മനസ്സിലാക്കാനുള്ള ബോധം ഇവര്‍ക്കാര്‍ക്കും ഉണ്ടായില്ല. ഇന്നലെ ഒരു പാവപ്പെട്ട ഓട്ടോ ഡ്രൈവറുടെ മരണം വേണ്ടിവന്നു അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍.
സ്റ്റാന്‍ഡില്‍ ഉയര്‍ന്നു നിന്ന അതിരുകല്ലുകളിലൊന്നില് തട്ടി സ്വകാര്യ ബസ്സിന് അടിയിലേക്ക് വീണാണ് മേവിട കുളത്തിനാല്‍ വിനോദ് (56) ഇന്നലെ മരിച്ചത്. ബസ്റ്റാന്‍ഡിന് നടുക്കുള്ള കെട്ടിടത്തിന്റെ നാലു വശത്തും ഓരോ അതിരുകല്ല് ഉയര്‍ന്നു നില്ക്കുന്നുണ്ട.് ഇതില്‍ ഒന്നിലാണ് വിനോദ് തട്ടി വീണത്. യാത്രക്കാരെ കയറ്റിയശേഷം പുറത്തേക്കു പോയ വണ്ടിക്കടിയിലേക്ക്് വിനോദ് വീഴുകയായിരുന്നു. ചക്രങ്ങള്‍ അദ്ദേഹത്തിന്റെ തലയിലൂടെ കയറിയിറങ്ങി.
വിനോദിനെ പോലൊരു പാവപ്പെട്ടവന്റെ മരണം നടന്നതോടെ മുനിസിപ്പല്‍ അധികാരികള്‍ ഉണര്‍ന്നു. സ്റ്റാന്‍ഡില്‍ ഉയര്‍ന്നു നില്ക്കുന്ന അതിരു കല്ലുകള്‍ മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി നഗരസഭാ അദ്ധ്യക്ഷന്‍ ഷാജു തുരത്തന് രംഗത്തെത്തി. ഈ സ്റ്റാന്‍ഡ് വഴിയൊന്നും നടക്കാത്തവരല്ല ഈയിടെ സ്ഥാനമേറ്റ ഷാജു തുരത്തിനും വര്‍ഷാവര്‍ഷം മാറുന്ന മുനിസിപ്പല്‍ ചെയര്മാന്മാരും വൈസ് ചെയര്പേഴ്സണ്മാരുമൊന്നും. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇവര്‍ക്കൊക്കെ എതിരെ നരഹത്യയ്ക്ക് കേസെടുക്കുകയാണ് വേണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: