കോഴിക്കോട്: നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസ് കോഴിക്കോട് – ബെംഗളുരു റൂട്ടില്‍ ഞായറാഴ്ച മുതല്‍ യാത്രയാരംഭിക്കാനിരിക്കെ മുഴുവന്‍ ടിക്കറ്റും വിറ്റു പോയി.മണിക്കൂറുകള്‍ക്കുള്ളിലാണ് മുഴുവന്‍ ടിക്കറ്റും വിറ്റുപോയത്. 1171 രൂപയാണ് സെസ് ഉള്‍പ്പെടെ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെ എസി ബസുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്സും നല്‍കേണ്ടിവരും.
ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുളളത്. നവകേരള യാത്രയില്‍ മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുമ്പിലെ സീറ്റിനാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുളളത്. പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്ന് ഇതേ റൂട്ടില്‍ സഞ്ചരിച്ച് രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസിരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
ടോയ്ലറ്റ് പോലുളള നവകേരള ബസ് സര്‍വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. എന്നാല്‍ പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും. നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെന്‍സിന്റെ ആഡംബര ബസ് വാങ്ങിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: