നോയിഡ: റിയാലിറ്റി ഷോ ബിഗ് ബോസ് വിജയി കൂടിയായ യൂട്യൂബര്‍ എല്‍വിഷ് യാദവിനും മറ്റുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ നോയിഡ ജില്ലാ പോലീസ് ഇയാള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്ഐആര്‍ കണക്കിലെടുത്താണ് കേസെടുത്തത്. കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനവും വിനോദ പാര്‍ട്ടികളും സംഘടിപ്പിക്കുന്നതിന് അനധികൃത ഫണ്ട് ഉപയോഗിച്ചുവെന്നാണ് ആരോപണം. യാദവ് ആതിഥേയത്വം വഹിച്ച പാര്‍ട്ടികളില്‍ ലഹരിക്കായി പാമ്പിന്റെ വിഷം ഉപയോഗിച്ചതിന് മാര്‍ച്ചില്‍ നോയിഡ പോലീസ് യാദവിനെ അറസ്റ്റ് ചെയ്തിരുന്നു.
26 കാരനായ ഈ യൂട്യൂബര്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട്, വന്യജീവി സംരക്ഷണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പീപ്പിള്‍ ഫോര്‍ ആനിമല്‍സിന്റെ പ്രതിനിധിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം നോയിഡ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ യാദവും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: