കോട്ടയം: ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ കോരണ്ടിക്കാവ് കോരടിക്കാട് മണികണ്ഠന്റെ മകള്‍ മതേശ്വരിയെ വന്ന് കാണണം.
പെണ്‍കുട്ടിയാണ് പ്രായപൂര്‍ത്തിയായിട്ടില്ല സംവരണ വിഭാഗത്തില്‍പെട്ട കുട്ടിയാണ് ആ കുട്ടിയുടെ കൈ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ ഇപ്പോള്‍ ചികിത്സയില്‍ ആണ്. വെറുതെ ഒടിഞ്ഞതല്ല രാത്രിയില്‍ സിപിഎമ്മുകാര്‍ തല്ലി ഒടിച്ചതാണ്.
ഏപ്രില്‍ 17 ന് പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിന് വോട്ട് ചോദിച്ച് സിപിഎം പ്രവര്‍ത്തകര്‍ എത്തി. രാജേന്ദ്രന് സാറിനോട് ( സിപിഎം വിമതന് മുന്‍ എംഎല്‍എ)ആലോചിച്ച് ചെയ്യാം എന്ന് മാത്രം പറയുന്നു. അന്ന് വെളുപ്പിന് ഒരു പറ്റം അക്രമികള്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിലെത്തി വീട് ആക്രമിക്കുച്ചുു. പെണ്‍ക്കുട്ടിക്ക് ഗുരുതര പരിക്ക് ഏല്ക്കുന്നു. പോലീസ് സ്റ്റേഷനിലേക്ക് നിരവധി തവണ വിളിച്ചു. ആരും എത്തിയില്ല. അക്രമത്തില്‍ ഉള്‍പ്പെട്ട ഒരാളെ നാട്ടുകാര്‍ സിപിഎഎം ഏരിയാ കമ്മറ്റി ഓഫീസില്‍ നിന്ന് പിടി കൂടി സ്റ്റേഷനില്‍ എത്തിച്ചു. അക്രമി സംഘം ഉസ്ലാംപെട്ടിയില്‍ നിന്ന് വന്നവരാണ് തിരിച്ചറിയുന്നു. പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചവര്‍ക്കും അക്രമികള്‍ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കേസ് എടുത്തിട്ട് എല്ലാവര്ക്കും സ്റ്റേഷന് ജാമ്യവും നല്കി .
ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്.1 ഉസ് ലാം പെട്ടിയില്‍ നിന്ന് രാത്രി എന്തിന് ഇവര്‍ വന്നു..? 2 ഈ വീട് ഇവര്‍ എങ്ങനെ കണ്ടുപിടിച്ചു..? 3 വീട് അതിക്രമിച്ച് ഉള്ളില്‍ കടന്നതിന് എന്ത് കൊണ്ട് കേസില്ല..? 4 വെളുപ്പിന് ഒരു വീട് ചവിട്ടി പൊളിച്ച് അകത്ത് കടന്നാല്‍ കേസില്ലേ ആ വകുപ്പ് എവിടെ?
സംഭവത്തില്‍ പോലീസ് ആക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു. നേതാക്കള്‍ കുട്ടിയുടെ വീട്ടില്‍ കയറി ഇറങ്ങുന്നുണ്ട് . കുട്ടി വിദ്യാര്‍ത്ഥിയും എസ് സി- എസ് ടി വിഭാഗത്തില്‍ പെടുന്ന ആളുമാണ്.പാവപ്പെട്ട ഒരു തൊഴിലാളിയാണ് മണികണ്ഠന്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് വേണമെങ്കില്‍ പോലീസ് പറയും. ഹരി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: