റാഞ്ചി : ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലോ ഇപ്പോഴത്തെ റോളിലോ കഴിഞ്ഞ 25 വർഷത്തിനിടയിൽ അഴിമതിയുടെ ഒരു കളങ്കവും തനിക്കെതിരെ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തരാവകാശികളാകാൻ താൻ സമ്പത്തൊന്നും സമ്പാദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കഴിഞ്ഞ 25 വർഷമായി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എന്ന നിലയിൽ ഒരു അഴിമതിയും എന്റെ മേൽ ഉണ്ടായിട്ടില്ല. എനിക്ക് സ്വന്തമായി വീടോ സൈക്കിളോ പോലുമില്ല, പക്ഷേ, അഴിമതിക്കാരായ ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ് നേതാക്കൾ തങ്ങളുടെ മക്കൾക്ക് വേണ്ടി വൻ സമ്പത്ത് വാരിക്കൂട്ടി. പ്രതിപക്ഷ പാർട്ടി നേതാക്കൾ തങ്ങളുടെ മക്കളുടെ അനന്തരാവകാശത്തിനായി എല്ലാം ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
പൊതുജനങ്ങൾ തങ്ങളുടെ വോട്ടിന്റെ ശക്തി തിരിച്ചറിയണമെന്നും ആർട്ടിക്കിൾ 370 റദ്ദാക്കാനും ഭീകരത തുടച്ചുനീക്കാനും അത് തന്നെ പ്രാപ്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ ഷെഹ്സാദ പ്രധാനമന്ത്രിയാകാൻ പാകിസ്ഥാൻ പ്രാർത്ഥിക്കുകയാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് സർക്കാരിൽ ബോംബ് സ്ഫോടനങ്ങളും തീവ്രവാദികൾ വെടിയുതിർത്തും സർക്കാർ അവർക്ക് പ്രണയലേഖനങ്ങൾ അയയ്ക്കുമായിരുന്നു. പ്രണയലേഖനങ്ങളേക്കാൾ കൂടുതൽ ഭീകരരെയാണ് പാകിസ്ഥാൻ അയച്ചിരുന്നത്.
നിങ്ങളുടെ ഒരു വോട്ട് തനിക്ക് വളരെയധികം ശക്തി നൽകി, താൻ അധികാരത്തിൽ വന്നയുടനെ എല്ലാ അഴിമതികൾക്കും മതി മതി എന്ന് താൻ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത് പുതിയ ഇന്ത്യയാണെന്നും മോദി കൂട്ടിച്ചേർത്തു.
തീവ്രവാദികൾക്കെതിരെ ‘ഘർ മേം ഘുസ് കേ മാർതാ ഹേ’..(വീടിനുള്ളിൽ കയറി അടിച്ചു).സർജിക്കൽ സ്ട്രൈക്കും ബാലകോട്ട് സ്ട്രൈക്കും പാക്കിസ്ഥാനെ വിറപ്പിച്ചു. ഒരു ഭീകരാക്രമണത്തിന് ശേഷം ദുർബ്ബലമായ കോൺഗ്രസ് സർക്കാർ ലോകമെമ്പാടും നിലവിളിച്ച ഒരു കാലമുണ്ടായിരുന്നു,
ഇപ്പോൾ പാകിസ്ഥാൻ ലോകമെമ്പാടും ‘ബച്ചാവോ, ബച്ചാവോ’ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന്റെ ഷെഹ്സാദ പ്രധാനമന്ത്രിയാകാൻ പാകിസ്ഥാൻ നേതാക്കൾ പ്രാർത്ഥിക്കുന്നു. പക്ഷേ, ശക്തമായ ഇന്ത്യക്ക് ഇപ്പോൾ വേണ്ടത് ശക്തമായ ഒരു ഗവൺമെൻ്റിനെ മാത്രമാണ്.
തന്റെ ജീവിതാനുഭവങ്ങളാണ് കഴിഞ്ഞ 10 വർഷത്തെ ക്ഷേമ പദ്ധതികൾക്ക് പ്രചോദനമായതെന്ന് മോദി പറഞ്ഞു. ഗുണഭോക്താക്കളെ കാണുമ്പോൾ തനിക്ക് സന്തോഷത്തിന്റെ കണ്ണുനീർ വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: