ഇതെന്തൊരു തീരുമാനമാണ്? അരളിപ്പൂവിനെക്കുറിച്ചുള്ള ആശങ്ക ഭക്തജനങ്ങള്‍ക്കിടയില്‍ നിലനില്ക്കുമ്പോള്, വിഷമുണ്ടെന്നു തെളിയട്ടെ, എന്നിട്ടു വിലക്കാം എന്നു പറയുന്നതാണോ, വിഷമില്ലെന്നു തെളിയുന്നതുവരെ വിലക്കുന്നതാണോ സുരക്ഷിതം? ഭക്തജനങ്ങളോട് അല്‍പ്പമെങ്കിലും കൂറുള്ള ഭരണാധികാരികള്‍ രണ്ടാമത്തെ തീരുമാനമാണ് എടുക്കുക. അവിശ്വാസകളായ കമ്മ്യൂണിസ്റ്റുകള്‍ക്ക് അരളിപ്പൂവിനോട് എന്താണിത്ര കൂറ്? നിറം ചുവപ്പായതിനാലാണോ? ഏതെങ്കിലും ഇഷ്ടക്കാരായ കോണ്ട്രാക്ടര്മാരാണോ അതിന്റെ ക്വട്ടേഷന്‍ എടുത്തിട്ടുള്ളത്?
ഏതായാലും തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തെളിവു ലഭിക്കുന്നതുവരെ പൂജയ്ക്കും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കാമെന്ന തീരുമാനത്തിലേക്ക് ദേവസം ബോര്‍ഡ് എത്തുകയായിരുന്നുവത്രെ!. കാലങ്ങളായി പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുക മാത്രമല്ല പായസം അടക്കമുള്ള നിവേദത്തിലിട്ട് ഭക്തര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. പാല്പായസം പോലുള്ള നിവേദ്യങ്ങള്ക്കൊപ്പം ഇതുകഴിക്കുന്നവരും കുറവല്ല . ഈ സാഹചര്യത്തില്‍ അരളിപ്പൂവിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഏറെക്കാലമായി ഉണ്ടായിരുന്നു. അരളിപ്പൂവില്‍ വിഷാംശം ഉണ്ട് എന്നുള്ളത് ശാസ്ത്രലോകവും ഏതാണ്ട് അംഗീകരിച്ച വസ്തുതയാണ്. വനഗവേഷണകേന്ദ്രമടക്കം അരളിയില്‍ വിഷാംശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ നഴ്സ് സൂര്യ സുരേന്ദ്രന് കുഴഞ്ഞുവീണു മരിച്ച സംഭവമാണ് ഇപ്പോള്‍ അരളിപ്പൂവിന്റെ വിഷാംശം ചര്ച്ചയിലേക്കുകൊണ്ടുവന്നത്. സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ മുറ്റത്തുനിന്ന അരളിപ്പൂവ് അശ്രദ്ധമായി ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: