ഭക്തിയും വിശ്വാസവും ചരിത്രവും പേറുന്ന മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ സ്തംഭവിളക്കിന് ആത്മവീര്യത്തിന്റെ കഥയാണ് പറയാനുള്ളത്. അധിനിവേശ ശക്തികളെ മൂട്ടുകുത്തിച്ച തിരുവിതാംകൂര്‍ സേനയുടെ അഭിമാന സംതംഭമാണിത്. തിരുവിതാംകൂറിലെ രാഷ്‌ട്രീയ-സാമൂഹ്യ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു ഈ ചരിത്ര വസ്തു. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണില്‍ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിന്‍വാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു കുളച്ചില്‍ യുദ്ധം.
ചരിത്രത്തില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിലും ഇന്ത്യയിലെ ഡച്ച് ആധിപത്യത്തിന് മൂക്കുകയറിട്ട ഒരു പോരാട്ടമായിരുന്നു. ഒടുവില്‍ പരാജയം സമ്മതിച്ച ഡച്ച് സൈന്യം 1753 ആഗസ്ത് 15ന് തിരുവിതാംകൂര്‍ രാജാവും ഡച്ച് കമ്പനിയുമായി മാവേലിക്കരയില്‍ സമാധാന ഉടമ്പടി ഒപ്പുവച്ച്. ‘മാവേലിക്കര ഉടമ്പടി’ എന്ന കരാറിന്റെ സ്മരണാര്‍ഥം സമര്‍പ്പിച്ചതാണ് സ്തംഭവിളക്ക് എന്നതാണ് ചരിത്രം. ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല, തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഖ്യം ഉണ്ടാക്കില്ല എന്നതായിരുന്നു മാവേലിക്കര ഉടമ്പടിയുടെ കാതല്‍. ഉടമ്പടിക്ക് ശേഷം സമര്‍പ്പിച്ച വിളക്കിന്റെ പീഠത്തില്‍ 4 വശങ്ങളിലുമായി തോക്ക് തിരിച്ചുപിടിച്ചു നില്‍ക്കുന്ന 4 ഡച്ച് പടയാളികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: