ദുബായ്: ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പുതിയ ഐസിസി ക്രിക്കറ്റ് റാങ്കിങ്ങില്‍ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ഭാരതം ഒന്നാം സ്ഥാനം കാത്തു. പക്ഷെ ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്ക് ഇടിഞ്ഞു. ഐസിസിയുടെ വാര്‍ഷിക റാങ്ക് പട്ടികയാണ് ഇന്നലെ പ്രസിദ്ധപ്പെടുത്തിയത്. ടെസ്റ്റില്‍ ഓസ്ട്രേലിയയാണ് 124 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഭാരതത്തിന് 120 പോയിന്റാണുള്ളത്.
109 പോയിന്റുള്ള ഇംഗ്ലണ്ട് ആണ് ടെസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 100 പോയിന്റാണുള്ളത്.
ഏകദിന ലോകകപ്പ് ജേതാക്കളായത് ഓസ്ട്രേലിയ ആണെങ്കിലും വാര്‍ഷിക റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോള്‍ മുന്നിലെത്തിയത് ഭാരതം ആണ്. 122 പോയിന്റുള്ള ഭാരതത്തെക്കാള്‍ ആറ് പോയിന്റ് പിന്നിലുള്ള ഓസ്ട്രേലിയ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും നാലാമത് ശ്രീലങ്കയും അഞ്ചാമത് ഇംഗ്ലണ്ടും നിലകൊള്ളുന്നു.
ട്വിന്റി20 റാങ്ക് പട്ടികയില്‍ 264 പോയിന്റുമായാണ് ഭാരതം മുന്നിട്ടു നില്‍ക്കുന്നത്. 257 പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമത് അതിനേക്കാള്‍ അഞ്ച് പോയിന്റ് കുറവുള്ള ഇംഗ്ലണ്ട് മൂന്നാമതും ആണ്. ഇംഗ്ലണ്ടിന് പിന്നില്‍ നാലാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. അഞ്ചാമത് ന്യൂസിലന്‍ഡും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: