തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന തീവ്രവാദികള്‍ക്ക് സഹായം നല്കുന്നതിനു പിന്നില്‍ സിപിഎം. അവര്‍ ആവശ്യപ്പെടുന്നതെല്ലാം എത്തിച്ചു നല്‍കുന്നതിന് വേണ്ട സൗകര്യം ഒരുക്കി നല്‍കണമെന്നും തടവുകാര്‍ക്ക് വേണ്ട പരിഗണന നല്‍കണമെന്ന് ജയില്‍ അധികൃതര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. ഈ നിര്‍ദേശം അനുസരിക്കേണ്ട അവസ്ഥയിലാണ് ജയില്‍ ജീവനക്കാര്‍.
സിപിഎമ്മുമായി ബന്ധമുള്ള തടവുകാര്‍ക്ക് ജയിലില്‍ നിന്നും ലഭിക്കുന്ന സര്‍വ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതിന് തീവ്രവാദികള്‍ക്കും വേണ്ട ഇളവുകള്‍ നല്കുന്നു. ജയിലില്‍ തീവ്രവാദികള്‍ സംഘടിക്കുന്നുവെന്ന ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത് സിപിഎമ്മിന് നൊന്തതും ദേശാഭിമാനിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതും സഹായത്തിനു പിന്നില്‍ സിപിഎം ഉള്ളതിനാലാണ്.
ശിക്ഷ അനുഭവിക്കുന്ന തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് പുറത്ത് നിന്ന് സഹായം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം വരെ സിപിഎം ഒരുക്കിയിട്ടുണ്ട്. ജയിലിനു പുറത്ത് ജയില്‍ കമ്മിറ്റി എന്നപേരില്‍ സഖാക്കള്‍ ഉള്‍പ്പെട്ട പ്രത്യേക കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഈ കമ്മിറ്റിയിലും പകല്‍ ഡിവൈഎഫ്ഐയും രാത്രിയില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരും ഉണ്ട്.
സിപിഎമ്മിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജയില്‍ പ്രവര്‍ത്തിക്കേണ്ടത്. തടവുകാര്‍ക്കുള്ള ജോലികള്‍ നല്‍കേണ്ടത് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയുമായി ബന്ധമുള്ളവരെ കടുത്ത ജോലികള്‍ക്ക് നിയോഗിക്കാന്‍ പാടില്ല. ജീവനക്കാര്‍ ഇതനുസരിച്ച് ജോലികള്‍ വിഭജിച്ച് നല്‍കണം. അഥവാ കടുത്ത ജോലികള്‍ നല്‍കേണ്ടി വരികയാണെങ്കില്‍ ആ ഗ്രൂപ്പിന്റെ സൂപ്പര്‍ വൈസര്മാരാക്കും.
പണിയൊന്നും ചെയ്യാതെ കറങ്ങി നടന്നാല്‍ മതിയാകും. ജീവനക്കാര്‍ ചോദ്യം ചെയ്താല്‍ സ്ഥാനചലനം കേരളത്തിലെ വടക്കെ അറ്റത്തെ ജയിലിലേക്കാകും. അവിടെ പാര്‍ട്ടി സമ്മേളനമാണ് നടക്കുന്നതെന്നും തടവുകാര്‍ വാര്‍ഡര്‍മാരെ ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. തടവുകാരെ കാണാന്‍ എത്തുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി മുതലുള്ളവര്‍ക്കും രാജകീയ സ്വീകരണമാണ് ജയില്‍ അധികൃതര്‍ ഒരുക്കേണ്ടത്. ഇതേ സ്വീകരണം തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ടവരെ അന്വേഷിച്ച് വരുന്നവര്‍ക്കും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: