ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷയും ശുപാര്‍ശകളും ക്ഷണിച്ചു. സെപ്റ്റംബര്‍ 15നകം രാഷ്ട്രീയ പുരസ്കാര പോര്‍ട്ടലിലൂടെ ശുപാര്‍ശകള്‍ നല്‍കാം. വിശദ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വെബ്സൈറ്റിലും പത്മ അവാര്‍ഡ് പോര്‍ട്ടലിലും ലഭിക്കും. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ പത്മ പുരസ്കാരങ്ങള്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരങ്ങളാണ്.
1954-ല്‍ സ്ഥാപിച്ച ഈ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹ്യപ്രവര്‍ത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍ക്കോ, സേവനങ്ങള്‍ക്കോ നല്കുന്ന പുരസ്കാരങ്ങള്‍ അടുത്തിടെ വ്യതിരിക്തതമായ മേഖലകളിലെ പ്രഗത്ഭര്‍ക്കും നല്‍കുന്നുണ്ട്. .
വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാത്ത എല്ലാ വ്യക്തികളും ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹരാണ്. എന്നിരുന്നാലും, ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്മ അവാര്‍ഡിന് അര്‍ഹരല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: