തിരുവനന്തപുരം : ജസ്ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറി.സിബിഐ വേണ്ടവിധം അന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇത്.
ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് നേരത്തേ പിതാവ് കോടതിയില്‍ പറഞ്ഞിരുന്നു. ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും സി ബി ഐ ഇക്കാര്യം അന്വേഷിച്ചിട്ടില്ലെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതി നിര്‍ദ്ദേശ പ്രകാരമാണ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ കൈമാറിയത്. ഇവ കോടതി പരിശോധിച്ചു.
കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: