കൊല്ലം: മാധ്യമ പ്രവര്‍ത്തകനും കൊല്ലം പ്രസ്ക്ലബ് മുന്‍പ്രസിഡന്റും തപസ്യകലാസാഹിത്യവേദി മേഖലാ അധ്യക്ഷനുമായിരുന്ന കല്ലട ഷണ്മുഖന് അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു.
തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കല്ലട ഷണ്മുഖന് മാധ്യമ പുരസ്കാരം ഗ്രന്ഥകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറത്തിന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രിയ കാര്യവാഹ് എം. രാധാകൃഷ്ണന് സമ്മാനിച്ചു.
ഇപ്പോള്‍ കേരളത്തില്‍ പല വിഷയങ്ങളിലും സാംസ്കാരിക നായകരുടെ മൗനം സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും ഈ അവസരത്തിലാണ് തപസ്യയുടെയും കല്ലട ഷണ്മുഖനെപ്പോലെയുള്ളവരുടെയും പ്രാധാന്യം പൊതുസമൂഹം മനസിലാക്കുന്നതെന്നും എം. രാധാകൃഷ്ണന് പറഞ്ഞു.
മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാര്യങ്ങളെപ്പോലും വിമര്‍ശിക്കാനോ അപലപിക്കാനോ ഇപ്പോള്‍ സാംസ്കാരിക നായകന്മാര് തയ്യാറാവാത്തത് അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നു. സ്ഥാനമാനങ്ങള്‍ക്കും പുരസ്കാരങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും വേണ്ടിയുള്ള ഈ മൗനം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കേരളത്തിന്റെ സാംസ്കാരിക തകര്‍ച്ചയെ എഴുത്തിലൂടെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനാണ് കല്ലട ഷണ്മുഖനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്രപ്രവര്‍ത്തന രംഗത്ത് മൂല്യച്യുതി സംഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മുരളി പാറപ്പുറം പറഞ്ഞു.
ചിന്നക്കട ശങ്കര്‍ നഗര്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള കൗമുദി മുന്‍ ബ്യൂറോ ചീഫ് സി. വിമല്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ ജില്ലാ പ്രസിഡന്റ് എസ്. രാജന് ബാബു അധ്യക്ഷത വഹിച്ചു. കവി മണി. കെ. ചെന്താപ്പൂര്, തപസ്യ സംസ്ഥാന സമിതിയംഗം ആര്. അജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ചേരിയില്‍, ജില്ലാ സെക്രട്ടറി എസ്. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: