ചെങ്ഡു: തോമസ് കപ്പില്‍ നിലവിലെ ജേതാക്കളായ ഭാരതം പുറത്തായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ ചൈനയോട് പരാജയപ്പെട്ടാണ് ഭാരത പുരുഷ ടീമിന്റെ മടക്കം. വനിതകളുടെ ഊബര്‍ കപ്പിലും ഭാരതം പുറത്തായി. ജപ്പാനോടാണ് വനിതകള്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടത്.
ചൈനയോട് ക്വാര്‍ട്ടര്‍ പോരില്‍ 3-1നാണ് ഭാരത പുരുഷന്മാര് തോമസ് തപ്പില് പപരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ എച്ച് എസ് പ്രണോയിയും രണ്ടാം മത്സരത്തില്‍ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പരാജയപ്പെട്ടതോടെ ഭാരതം പ്രതിസന്ധിയിലായി. മൂന്നാം മത്സരത്തിനിറങ്ങിയ ലക്ഷ്യാ സെന്‍ കരുത്തന് വിജയത്തിലൂടെ ഭാരതത്തിന് പ്രതീക്ഷ നല്കി. എന്നാല്‍ നാലാം അങ്കത്തിനിറങ്ങിയ ധ്രുവ് കപില-സായി പ്രതീക് സഖ്യം പരാജയപ്പെട്ടതോടെ ഭാരതത്തിന്റെ പ്രതീക്ഷകള്‍ തീര്‍ന്നു.
ആദ്യ മത്സരത്തില്‍ പ്രണോയിയെ ലോക രണ്ടാം നമ്പര്‍ താരം ഷി യു ചി സ്കോര്‍ 15-21, 21-11, 21-14നാണ് തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ഡബിള്‍സിലെ ലോക മൂന്നാം നമ്പര്‍ ജോഡികളായ ഭാരതത്തിന്റെ സാത്വിക്-ചിരാഗ് സഖ്യം ലോക ഒന്നാം നമ്പര്‍ താരങ്ങളായ ലിയാങ് വേ കെങ്-വാഹ് ഷാങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 21-15, 11-21, 21-12. 51 മിനിറ്റില്‍ കളി തീര്‍ന്നു.
മൂന്നാം മത്സരത്തില്‍ ഭാരതത്തിന്റെ ആയുസ് ലക്ഷ്യ നീട്ടിയെടുത്തു. ലോക നാലാം നമ്പര്‍ താരം ലി ഷി ഫെങ്ങിനെ ലക്ഷ്യ തോല്‍പ്പിച്ചു. 13-ാം റാങ്ക് കാരനായ ലക്ഷ്യ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷം തുടരെ രണ്ട് ഗെയിമും നേടിക്കൊണ്ടാണ് ഭാരതത്തിന് പ്രതീക്ഷ നല്‍കിയത്. സ്കോര്‍ 13-21, 21-8, 21-14
മൂന്നാം മത്സരത്തില്‍ ജയിച്ചതോടെ നാലാം മത്സരത്തിന് കളമൊരുങ്ങി. ഹെ ജി ടിങ്- റെന്‍ ഷിയാങ് ജു സഖ്യവും ധ്രുവ്-സായ് സഖ്യത്തെ നേരിട്ടു. ഭാരത ജോഡികല്‍ അതിവേഗം തകര്‍ന്നുവീണു. സ്കോര്‍ 10-21, 10-21ല്‍ തീര്‍ന്ന മത്സരം വെറും 34 മിനിറ്റില്‍ അവസാനിച്ചു.
ഊബര്‍ കപ്പ് ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ആദ്യം നടന്ന സിംഗിള്‍ പോരാട്ടത്തില്‍ അഷ്മിത ചാലിഹ ജപ്പാന്റെ അയാ ഓഹോരിയോട് പരാജയപ്പെച്ചു. സ്കോര്‍ 21-10, 20-22, 21-15നായിരുന്നു തോല്‍വി.
രണ്ടാം മത്സരത്തില്‍ ഡബിള്‍സ് പോരാട്ടത്തിനിറങ്ങിയ പ്രിയ കോഞ്ജെഭ്ബാം ശ്രുതി മിശ്ര സഖ്യം നാമി മാറ്റ്സുയാമാ-ചിഹാരാ ഷിദ സഖ്യത്തോട് പരാജയപ്പെട്ടു. സ്കോര്‍ 21-8, 21-9
മൂന്നാം മത്സരത്തില്‍ അതീവ സമ്മര്‍ദ്ദത്തിലാണ് 20കാരിയയ ഇഷാറാമി ബറുവ സിംഗിള്‍ പോരാട്ടത്തിനിറങ്ങിയത്. എതിരിടേണ്ടിവന്നത് പകരംവയ്ക്കാനില്ലാത്ത ലോക ഒന്നാംനമ്പര്‍ താരം നൊസോമി ഒക്കുഹാരയെ. നേരിട്ടുള്ള ഗെയിമിന് മത്സരം അടിയറ വയ്ക്കേണ്ടിവന്നു. സ്കോര്‍ 21-15, 21-12
പ്രതികരിക്കാൻ ഇവിടെ എഴുതുക: