കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍ സ്കൂള്‍ സെന്ററുകളിലും എം.എ, എം.എസ്സി, എം.ടി.ടി.എം, എല്‍.എല്‍.എം. എം.എഡ്, എം.പി.ഇ. എസ് , എം.ബി.എ പ്രോഗ്രാമുകളില്‍ 2024 വര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിട്രേഷന് മെയ് അഞ്ചിന് അവസാനിക്കും. യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ https://cat.mgu.ac.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എം.എഡ് പ്രോഗ്രാമിന് യോഗ്യതാ പരീക്ഷയുടെ രണ്ടു സെമസ്റ്ററുകളിലെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അതതു വകുപ്പുകള്‍ പ്രവേശനത്തിനായി നിഷ്കര്‍ഷിക്കുന്ന തീയതിക്കുള്ളില്‍ യോഗ്യത നേടിയിരിക്കണം. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് https://cat.mgu.ac.in/ വെബ്സൈറ്റ് വഴിയും എം.ബി.എയ്ക്ക് https://admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷിക്കേണ്ടത്. എം.ബി.എ പ്രോഗ്രാമിന് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തുന്നില്ല.
പ്രവേശന പരീക്ഷ മെയ് 17,18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഫോണ്‍: 0481 2733595, ഇ-മെയില്‍: [email protected] എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലും [email protected] എന്ന ഇ-മെയിലിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: