പ്രസംഗത്തില്‍ സോഷ്യലിസവും ജനാധിപത്യവും സാമൂഹ്യസുരക്ഷയും തുല്യതയും. പക്ഷെ അവനവന് സ്വത്ത് കുന്നുകൂട്ടുന്നതില്‍ ശരദ് പവാറും മകള്‍ സുപ്രിയ സുലെയും മോശക്കാരല്ല. അതുകൊണ്ടാണ് 2019ല്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ മത്സരിക്കുമ്പോള്‍ മകള്‍ സുപ്രിയ സുലെയുടെ സ്വത്ത് 127.8 കോടിയായിരുന്നു. എന്നാല്‍ 2024 എത്തിയപ്പോള്‍ ആ സ്വത്ത് 166.5 കോടിയായി ഉയര്‍ന്നു.
സുപ്രിയ സുലെയ്ക്കും ഭര്‍ത്താവ് സദാനന്ദ് സുലെയ്ക്കും 150 കോടി രൂപയുടെ സ്വത്തുണ്ട്. 5.45 കോടിയുടെ ആഭരണമുണ്ട്. 98,700 രൂപ കൈവശവുമുണ്ട്. ഇതില്‍ സുപ്രിയ സുലെയുടെ കൈവശം 42,500 രൂപയും സദാനന്ദ് സുലെയുടെ കൈവശം 56,200 രൂപയും ഉണ്ട്. ദമ്പതികളുടെ ബാങ്കിലും, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനത്തിലും ധനകാര്യ സ്ഥാപനങ്ങളിലും ആകെ 20.96 കോടി രൂപയുടെ നിക്ഷേപമുണ്ട്.
എതിര്‍സ്ഥാനാര്‍ത്ഥിയായ സുനേത്ര പവാറിന് 35 ലക്ഷം കടമായി നല്‍കാനുണ്ട്. അജിത് പവാറിന്റെയും സുനേത്ര പവാറിന്റെയും മകന് പാര്‍ത്ഥ് പവാറിന് 20 ലക്ഷം രൂപയും നല്‍കാനുണ്ട്. 2019ല്‍ മത്സരിക്കുമ്പോള്‍ ഇതേ കടത്തിന്റെ കാര്യം സുപ്രിയ സുലെ സൂചിപ്പിച്ചിരുന്നു. അതിനര്‍ത്ഥം ഇതുവരെയും കടം കൊടുത്തുതീര്ത്തിട്ടില്ലെന്നാണ്. 2024 ഫെബ്രുവരി 29ന് 13.69 കോടി ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സുപ്രിയ സുലെ നിക്ഷേപിച്ചിട്ടുള്ള ഓഹരികള്‍ ഇവയാണ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്റ് ടി, അലെംബിക് ഫാര്‍മ, അംബുജ സിമന്റ്സ്, അശോക് ലെയ് ലെന്റ്, ബ്രിട്ടാനിയ, കാസ്ട്രോള്‍ ഇന്ത്യ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എച്ച് ഡിഎഫ് സി ബാങ്ക്, എച്ച് ഡിഎഫ് സി ലൈഫ് ഇന്‍ഷുറന്‍സ്, ഐടിസി, ജിയോ ഫിനാന്‍സ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, പരാഗ് മില്‍ക് ഫുഡ്സ്, എം ആന്റ് എം ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, സണ്‍ ഫാര്‍മ, ടെക് മഹിന്ദ്ര എന്നീ കമ്പനികളിലാണ്.
മെയ് ഏഴിന് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് സുപ്രിയ സുലെയുടെ ഭാഗധേയം തീരുമാനിക്കപ്പെടുക. ചരിത്രത്തില്‍ ആദ്യമായി ശക്തമായ രണ്ട് പവാര്‍ കുടുംബങ്ങള്‍ തമ്മിലാണ് ബാരാമതിയില്‍ ഏറ്റുമുട്ടുന്നത്. സുപ്രിയ സുലെയെ ബാരമതിയില്‍ നേരിടുന്നത് ഇപ്പോള്‍ ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി വിഭാഗം നേതാവും ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറുമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: